കോഴിക്കോട്: ജില്ലയിൽ ഇന്നലെ 605 പേർ കൂടി കൊവിഡ് ബാധിതരായി. വിദേശത്ത് നിന്നെത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ എട്ടുപേർക്കുമാണ് പോസിറ്റീവായത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 580 പേർക്കാണ് രോഗം ബാധിച്ചത്. 5504 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. മൂന്ന് ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 640 പേർ രോഗമുക്തി നേടി.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ - 124, അഴിയൂർ - 17, ബാലുശ്ശേരി - 21, ചാത്തമംഗലം - 24, കൊയിലാണ്ടി - 29, കുന്ദമംഗലം - 23, കുരുവട്ടൂർ - 26, മടവൂർ - 13, മേപ്പയ്യൂർ - 22, തുറയൂർ - 28.