snes
ഇംസാർ ഡയറക്ടറായി ഡോ.പി.മോഹൻ (ഇടത്തേയറ്റം) ചുമതലയേറ്റപ്പോൾ

കോഴി​ക്കോട് : ശ്രീനാരായണ എജ്യൂക്കേഷൻ സൊസൈറ്റിയുടെ കുന്ദമംഗലം ചെത്തുകടവിലെ എസ്.എൻ.ഇ.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ആൻഡ് റിസർച്ച് ഡയറക്ടറായി (ഇംസാർ) ഡോ.പി.മോഹൻ ചുമതലയേറ്റു. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ പ്രൊ വൈസ് ചാൻസലറാണ് ഇദ്ദേഹം.

ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് പി.വി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആൻ ബാബു പുതിയ ഡയറക്ടറെ പരിചയപ്പെടുത്തി . സൊസൈറ്റി വൈസ് പ്രസിഡന്റുമാരായ പി.സുന്ദർദാസ്, പി. അശോകൻ, ജനറൽ സെക്രട്ടറി കാശ്മിക്കണ്ടി സജീവ് സുന്ദർ, എസ്.എൻ.ഇ.എസ് കുന്ദമംഗലം കോളേജ് പ്രിൻസിപ്പൽ ഡോ. എ.സുരേഷ്, ശ്രനാരായണ വിദ്യാലയം പ്രിൻസിപ്പൽ റീജ ശ്രീനാഥ് എ ന്നി വർ ആശംസയർപ്പിച്ചു. ഡോ.പി.മോഹൻ മറുപടിപ്രസംഗം നടത്തി. പി.എം.ഉഷ സ്വാഗതവും ഡോ. അമ്പിളി വ്യാസ് നന്ദിയും പറഞ്ഞു.