mukkam-

മുക്കം: മുക്കം നഗരസഭ സ്വതന്ത്രന്റെ പിന്തുണയോടെ ഇടതു മുന്നണി ഭരിക്കുമെന്ന് അവകാശപ്പെടുന്നതിൽ അടിസ്ഥാനമില്ലെന്ന് ബി.ജെ.പി. 33 അംഗങ്ങളുള്ള നഗരസഭയിൽ ഭൂരിപക്ഷത്തിന് 17 അംഗങ്ങളുടെ പിന്തുണ വേണമെന്ന കാര്യം അറിയാതെയാണോ ഭരണമുറപ്പിക്കുന്നതെന്ന് ബി.ജെ.പി തിരുവമ്പാടി നിയോജക മണ്ഡലം സമിതി ചോദിച്ചു. തിരുവമ്പാടി എസ്.എൻ. ഡി.പി യൂണിയൻ ഹാളിൽ നടന്ന യോഗം നിയോജക മണ്ഡലം പ്രസിഡന്റ് സി.ടി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മനു സുന്ദർ, ബിനു അടുക്കാട്ടിൽ, സി.കെ വിജയൻ, രാജൻ കൗസ്തും, സുബനിഷ് മണാശ്ശേരി, യു.ടി.ഹരിദാസ്, ബിനോജ് ചേറ്റൂർ, ഗിരീഷ് കല്ലുരുട്ടി, എം.ടി സുധീർ എന്നിവർ പ്രസംഗിച്ചു.