ഫറോക്ക്: സ്ഥാനാർത്ഥിയുടെ ഫ്ലക്‌സ് ബോർഡ് കത്തിക്കുന്നതിനിടെ തീപടർന്ന് കേബിൾ കത്തിനശിച്ചു. കുന്നത്തുമോട്ട ജനകീയം കേബിൾ കമ്മ്യൂണിക്കേഷന്റെ കേബിളാണ് കത്തിനശിച്ചത്. ഇതോടെ കള്ളിത്തൊടി , കക്കാട്ടുപാറ, ചുങ്കം, വഴുതക്കാട് ഭാഗങ്ങളിലെ നൂറോളം വീടുകളിലെ ഇന്റർനെറ്റ്, കേബിൾ ടിവി സംവിധാനം നിലച്ചു.