കോഴിക്കോട്: അനധികൃത മദ്യവില്പന തടയുന്നതിന്റെ ഭാഗമായുള്ള എക്സൈസ് പരിശോധനയ്ക്കിടെ 7 ലിറ്റർ വിദേശമദ്യവുമായി കാരന്തൂർ പെരുവഴിക്കടവ് മൂർക്കോട്ട് വീട്ടിൽ സനൽ പിടിയിലായി. ഫറോക്ക് എക്സൈസ് പ്രിവന്റീവ് ഓഫീസർ അനിൽദത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പന്നിയങ്കരയിൽ നിന്നാണ് പിടികൂടിയത്. സിവിൽ എക്സൈസ് ഓഫിസർമാരായ റെജി എം, ശ്രീശാന്ത് എൻ. വിനു വിൻസെന്റ്, ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.