stet

കോഴിക്കോട്: ജില്ലയിൽ ഫറോക്ക് കല്ലമ്പാറയിലെ ഒന്നര വയസുകാരന് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. കുട്ടിയെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമെന്ന് ഡി.എം. ഒ ഡോ.വി.ജയശ്രീ പറഞ്ഞു.

ഷിഗല്ല ആദ്യം കണ്ടെത്തിയത് മെഡിക്കൽ കോളേജിനു സമീപത്ത് മായനാട് മുണ്ടിക്കൽ താഴത്തായിരുന്നു. ഫറോക്കിൽ രോഗാണുക്കളുടെ സ്രോതസ് പരിശോധിച്ചു വരികയാണ്. മുണ്ടിക്കൽതാഴത്ത് നിന്ന് ആരും ഈ സ്ഥലത്തേക്ക് എത്തിയിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. രോഗം ബാധിച്ച കുട്ടിയുടെ വീടിന് ചുറ്റുമുള്ള കിണറുകളും മറ്റ് ജലസ്രോതസ്സുകളും സൂപ്പർ ക്ളോറിനേഷൻ നടത്തി. സ്ഥലത്ത് ബോധവത്കരണ ക്യാമ്പും നടത്തി.

മുണ്ടിക്കൽതാഴത്ത് രണ്ട് വീടുകളിലെ കിണറുകളിൽ ഷിഗല്ല അണുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. മലാപ്പറമ്പിലെ റീജിയണൽ ലാബിൽ അയച്ച അഞ്ച് സാമ്പിളുകളിൽ രണ്ടെണ്ണമാണ് പോസിറ്റീവായത്.

കൊ​വി​ഡ് ​രോ​ഗി​കൾ ഇ​ന്ന​ലെ​ 5177

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​ഇ​ന്ന​ലെ​ 5177​ ​പേ​ർ​ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ 56,073​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ 9.23​ ​ആ​ണ് ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക്.​ 4542​ ​പേ​ർ​ക്ക് ​സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ​രോ​ഗ​ബാ​ധ.​ 475​ ​പേ​രു​ടെ​ ​ഉ​റ​വി​ടം​ ​വ്യ​ക്ത​മ​ല്ല.​ 52​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും​ ​രോ​ഗം​ ​ബാ​ധി​ച്ചു.​ 63,155​ ​പേ​രാ​ണ് ​ചി​കി​ത്സ​യി​ലും​ 2,70,725​ ​പേ​ർ​ ​നി​രീ​ക്ഷ​ണ​ത്തി​ലു​മു​ണ്ട്.