കോഴിക്കോട്: കേരളത്തിൽ കോൺഗ്രസ് വിരോധമാണ് സി.പി.എമ്മിനെ നയിക്കുന്ന വികാരമെന്ന് എം.കെ.രാഘവൻ എം.പി. തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ ലാഭത്തിനായി സി.പി.എം ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയത ആളിക്കത്തിക്കുന്നു. കോൺഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യം ഉയർത്തിയ ബി.ജെ.പിയും കോൺഗ്രസ് വിരോധം മുഖ്യ അജണ്ടയാക്കി മാറ്റിയ മാർക്സിസ്റ്റ് പാർട്ടിയും കോൺഗ്രസി നെ ഇല്ലായ്മ ചെയ്യാൻ സന്ധി ചെയ്തിരിക്കുന്നു. മാർക്സിസ്റ്റ് പാർട്ടിയുടെ തെറ്റായ നീക്കം ബി.ജെ.പിയെ കേരളത്തിൽ പോറ്റി വളർത്താനുള്ള ദീർഘകാല കരാറിന്റെ ഭാഗമാണ്. മാർക്സിസ്റ്റ് പാർട്ടിയിലെ അണികളുടെ കൊഴിഞ്ഞ് പോക്ക് പുറത്തറിയാതിരിക്കാൻ നേതൃത്വം കാണിക്കുന്ന ഇത്തരം സൂത്രപ്പണികൾ ആ പാർട്ടിയെ സർവനാശത്തിലേക്ക് നയിക്കും. ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പി വിരുദ്ധ പ്രചാരണത്തിൽ സി.പി.എം കോൺഗ്രസിനൊപ്പമാണ്. എന്നാൽ കേരളത്തിൽ ബി.ജെ.പി അനുകൂല നിലപാടാണെന്നും ഇത് തീർത്തും ഇരട്ടത്താപ്പാണെന്നും എം.കെ.രാഘവൻ പറഞ്ഞു.