ps

കോഴിക്കോട്: സഭാതർക്കം പരിഹരിക്കാൻ കേരളത്തിലെ ഓർത്തഡോക്‌സ്, യാക്കോബായ സഭാ പ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച ചർച്ച നടത്തുമെന്ന് മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ഇരുകൂട്ടരും ഉന്നയിച്ച പരാതികൾ നേരത്തെതന്നെ പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നു. സീറോ മലബാർ സഭയുൾപ്പെടെ മറ്റു സഭകളുടെ നേതൃത്വവുമായും ചർച്ച നടത്തും.

ന്യൂനപക്ഷങ്ങൾക്കുള്ള കേന്ദ്ര ഫണ്ടിന്റെ വിനിയോഗത്തിൽ വിവേചനമുണ്ടെന്നതടക്കമുള്ള പരാതി ക്രിസ്ത്യൻ സഭാനേതൃത്വം അറിയിച്ചിരുന്നു. ഈ കാര്യങ്ങളെല്ലാം നിവേദനമായി പ്രധാനമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. ക്രിസ്തുമതത്തിലുള്ളവരെ ഐസിസിൽ ചേർക്കുന്നതായും പരാതിയുണ്ട്.
പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചത് വിവേചനാധികാരമുപയോഗിച്ചാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.