 
കൂടരഞ്ഞി: ആഘോഷങ്ങൾ വീടുകളിൽ ഒതുങ്ങിയ കൊവിഡ് കാലത്ത് കുരുന്നുകൾക്ക് ക്രിസ്മസ് മധുരവുമായി അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും വീടുകളിലെത്തി. പൂവാറംതോട് ഗവ.എൽ.പി സ്കൂൾ അദ്ധ്യാപകരും രക്ഷിതാക്കളുമാണ് ക്രിസ്മസ് തലേന്ന് മധുര പലഹാരങ്ങളുമായി വിദ്യാർത്ഥികളുടെ വീടുകളിലെത്തിയത്. ക്രിസ്മസ് - പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് ആശംസാ കാർഡ് നിർമ്മാണം, പുൽക്കൂട് നിർമ്മാണം, ക്രിസ്മസ് ട്രീ നിർമ്മാണം, കൂട്ടുകാർക്കും അദ്ധ്യാപകർക്കും കത്തെഴുതൽ തുടങ്ങി നിരവധി പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചിരുന്നു. പി.ടി.എ പ്രസിഡന്റ് ഡെന്നീസ് ചോക്കാട്, പ്രധാനാദ്ധ്യാപകൻ മുസ്തഫ ചേന്ദമംഗല്ലൂർ, രക്ഷിതാക്കളായ ഹസീന, പ്രജിഷ, റിനി, അദ്ധ്യാപകരായ ജിസ്ന, നിഷ, ഹർഷ, രതില, എന്നിവർ നേതൃത്വം നൽകി.