roberry-
കുളങ്ങരത്ത് കുട്ടിച്ചാത്തൻ ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് പൊലിസ് പരിശോധിക്കുന്നു

കുറ്റ്യാടി: കക്കട്ടിൽ കുളങ്ങരത്ത് കുട്ടിച്ചാത്തൻ ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടത്തി.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുറ്റ്യാടി പൊലീസ് സബ്ഇൻസ്പെക്ടർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംസ്ഥാന പാതയോരത്ത് നരിപ്പറ്റ റോഡിലെ ഭണ്ഡാരവും പൂട്ട് പൊട്ടിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.