ബാലുശ്ശേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിക്കേ ഉണ്ണികുളം പഞ്ചായത്തിൽ യു.ഡി.എഫ്., എൽ.ഡി.എഫ് നേതാക്കൾക്കും അണികൾക്കും ഹൃദയമിടിപ്പ് കൂടു

ന്നു. പഞ്ചായത്തിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും 10 വീതം സീറ്റുകളാണ് ലഭിച്ചത്. ബി.ജെ.പിയ്ക്ക് 3 സീറ്റും. കേവല ഭൂരിപക്ഷത്തിന് 12 സീറ്റ് വേണമെന്നിരിക്കേ നിലവിൽ ഒരു കക്ഷിക്കും ഭൂരിപക്ഷമില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇരുമുന്നണികളും ബി.ജെ.പി.യുടെ പിന്തുണ സ്വീകരിക്കുകയോ ബി.ജെ.പി. ഇരുമുന്നണികൾക്കും പിന്തുതുണ കൊടുക്കുകയുമില്ല.

വോട്ടിങ്ങിൽ മറ്റൊന്നും സംഭവിച്ചില്ലെങ്കിൽ ഇരു മുന്നണികളും തുല്യത പാലിക്കുമെന്ന് ഉറപ്പ്. പിന്നെ പ്രസിഡന്റിനെ തീരുമാനിക്കാൻ നറുക്കെടുപ്പ് വേണ്ടി വരും.

അഞ്ച് വർഷം മുമ്പ് ഇതേ അനുഭവം ഇരു മുന്നണിക്കും ഉണ്ടായതാണ്. അന്ന് വോട്ടെടുപ്പിൽ തുല്യത പാലിച്ചതിനാൽ പ്രസിഡന്റ് സ്ഥാനത്തിന് നറുക്കെടുപ്പ് വേണ്ടി വന്നു. അന്ന് ഭാഗ്യം യു.ഡി.എഫിനൊപ്പമായിരുന്നു.

പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബി.ജെ.പി.യും

ആദ്യമായാണ് ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബി.ജെ.പി. മത്സരിക്കുന്നത്.

യു.ഡി.എഫിൽ നിന്ന് കോൺഗ്രസ്സും എൽ.ഡി.എഫിൽ നിന്ന് സി.പി.എമ്മും എൻ.ഡി.എ.യിൽ നിന്ന് ബി.ജെ.പി.യും സ്ഥാനാർത്ഥിയെ നിർത്തുന്നതോടെ ത്രികോണ മത്സരം ഉറപ്പായി.