പയ്യോളി: വിവാഹ വീട്ടിൽ നിന്ന് പണമടങ്ങിയ പെട്ടി മോഷണം പോയി. ഭജനമഠം പരിസരത്ത് കഴിഞ്ഞ ദിവസം നടന്ന വിവാഹസൽക്കാര വീട്ടിലാണ് സംഭവം. പുലർച്ചെ ഒരു മണി വരെ വീട്ടിൽ സന്ദർശകർ ഉണ്ടായിരുന്നു. അതിന് ശേഷം വീട്ടുമുറ്റത്ത് സൂക്ഷിച്ച പണപ്പെട്ടിയിലൊന്നാണ് കളവ് പോയതായി ശ്രദ്ധയിൽ പ്പെട്ടത്.. വരാന്തയിൽ സൂക്ഷിച്ച മറ്റൊരു പെട്ടി നഷ്ടപ്പെട്ടിട്ടില്ല. പയ്യോളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.