
കോഴിക്കോട്: മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി വിവിധ മത സാമൂഹിക സംഘടനാ നേതാക്കളുമായി സംഘടിപ്പിച്ച കൂടിക്കാഴ്ചയ്ക്ക് ജമാഅത്തെ ഇസ്ലാമിയിൽ നിന്നു ആരെയും ക്ഷണിച്ചില്ല.
തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജമാ അത്തെ ഇസ്ലാമിയുമായി നീക്കുപോക്കുണ്ടാക്കിയതിനെച്ചൊല്ലി മുന്നണിയ്ക്കകത്ത് തന്നെ വലിയ വിവാദമുയർന്നിരുന്നു. ഈ കൂട്ടുകെട്ടിനെതിരെ ഇടതുപക്ഷം ശക്തമായി രംഗത്തു വന്നതുമാണ്.
കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, ഇ.കെ വിഭാഗം സമസ്ത, കെ.എൻ.എം ഔദ്യോഗിക വിഭാഗം, മർകസുദ്ദഅ്വ, വിസ്ഡം തുടങ്ങിയ വിവിധ മുസ്ലിം മത സംഘടനകളുടെ പ്രതിനിധികളെ യോഗത്തിന് ക്ഷണിച്ചിരുന്നു. കോഴിക്കോട്, താമരശ്ശേരി ബിഷപ്പുമാർക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും അവർ യോഗത്തിനെത്തിയിരുന്നില്ല.