oov-chaal
ഓവുചാൽ നിർമാണത്തിൽ.

ചേളന്നൂർ: ചേളന്നൂർപട്ടർപാലം റോഡിലെ വെള്ളക്കെട്ട് തടയാൻ ഓവുചാൽ നിർമ്മിക്കാതെ മണ്ണിട്ട് ഉയർത്തുന്ന പ്രശ്നത്തിന് പരിഹാരമായി. പ്രശ്നം സംബന്ധിച്ച് കേരള കൗമുദി വാർത്ത നൽകിയിരുന്നു. തുടർന്നാണ് റോഡിന്റെ ഓവുചാൽ നിർമ്മാണം ആരംഭിച്ചത്.

ചേളന്നൂർപട്ടർപാലം എട്ടേ രണ്ടിൽ ശ്രീനാരായണ മന്ദിരം റോഡിൽ വെള്ളക്കെട്ട് തടയാൻ വേണ്ടി ഓവുചാൽ നിർമ്മിക്കാനായി പിഡബ്ല്യുഡി ഒരു കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ ഓവുചാൽ നിർമ്മിക്കാതെ റോഡ് മണ്ണിട്ട് ഉയർത്തുകയാണ് ചെയ്ത്ത്. ഇതു മൂലം

പ്രദേശത്തെ വീടുകൾ, ജനറൽ ആശുപത്രി, ഗ്രാമപഞ്ചായത്ത്, ശ്രീനാരായണ മന്ദിരം എന്നീ സ്ഥാപനങ്ങൾ വെള്ളത്തിനടിയിലാകും എന്ന് നാട്ടുകാർ പരാതി നൽകിയിരുന്നു. പക്ഷേ

പരാതികൾ കണക്കിലെടുക്കാതെ പ്രവർത്തി തുടങ്ങുകയായിരുന്നു. ഇതിനെരിരെ മുൻപത്തെ വാർഡ് മെമ്പറും അപ്പോഴത്തെ യു.ഡി.എഫ് സ്ഥാനാർഥിയും ആയിരുന്ന വി.എം ഷാനിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രവർത്തനങ്ങളാണ് നടത്തിയത്.