 
ബാലുശ്ശേരി: വിദ്യാലയങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ 'വീണ്ടും വിദ്യാലയത്തിലേക്ക് 'കാമ്പയിനുമായി എൻ.എസ്.എസ് വളണ്ടിയർമാർ. ഇതിനായി യൂണിറ്റിലെ നൂറ് വളണ്ടിയർമാർ വിവിധ ഗ്രൂപ്പുകളായി പിരിഞ്ഞ് സ്കൂളിലെത്തി ശുചീകരണ പരിപാടികളിൽ പങ്കാളികളാവും. ജില്ലയിലെ 139 എൻ എസ് എസ് യൂണിറ്റുകളിലെ 13900 വളണ്ടിയർമാരും ,പ്രോഗ്രാം ഓഫീസർമാരും , രക്ഷാകർത്താക്കളും പദ്ധതിയുടെ ഭാഗമാവുമെന്ന് എൻ എസ് എസ് ജില്ല കോ ഓർഡിനേറ്റർ എസ്. ശ്രീചിത്ത് പറഞ്ഞു .