പേരാമ്പ്ര: മീറോട് മലയിലെ ചെങ്കൽ ഖനനം നിയമവിരുദ്ധമാണെന്നും ഖനനം അവസാനിപ്പിക്കണമെന്നും നരക്കോട് ചേർന്ന സർവകക്ഷി ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു. ഖനനാനുമതി നൽകിയ സമയത്ത് പാലിക്കാൻ നിർദേശിക്കപ്പെട്ട നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് ഖനനം നടത്തുന്നതെന്നും റവന്യൂ ഭൂമി ഉൾപ്പെടെ ഖനനം ചെയ്യുന്നുണ്ടെന്നും യോഗം വിലയിരുത്തി.
മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.
എൻ.എം. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ഇ. അശോകൻ, കെ. രാജീവൻ, പി. ബാലൻ, കെ.എം.എ അസീസ്, കെ.കെ. കുഞ്ഞിരാമൻ, എം.പി. അബ്ദുറഹിമാൻ, എം.കെ. രാമചന്ദ്രൻ, എ. രാജീവൻ, വാർഡ് മെമ്പർമാരായ കെ.കെ. ലീല, എൻ.പി ശോഭ എന്നിവർ പ്രസംഗിച്ചു. പി.കെ.രാഘവൻ സ്വാഗതം പറഞ്ഞു .