സുൽത്താൻ ബത്തേരി: ബത്തേരി അമ്മായിപ്പാലത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ മാരിമുത്തുവിന്റെ വീട് കുത്തിതുറന്ന് ആറ് ലക്ഷം രൂപ മോഷ്ടിച്ചു. ഞായറാഴ്ച രാത്രിയിലായിരുന്നു മോഷണം. അലമാരയിൽ സൂക്ഷിച്ചതായിരുന്നു പണം. ബത്തേരി പട്ടണത്തിൽ തുണിക്കട നടത്തുന്ന മാരിമുത്തു രാത്രി പത്തുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. മോഷണം നടന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ബത്തേരി പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആഴ്ചകൾക്ക് മുമ്പ് നായ്‌ക്കെട്ടി ചിത്രാലക്കരയിൽ ആളില്ലാത്ത വീട് കുത്തിതുറന്ന് സ്വർണവും പണവും മോഷ്ടിച്ചിരുന്നു. ഏതാനും മാസം മുമ്പ് മലങ്കരയിലും കുപ്പാടിയിലും ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണവും പണവും അപഹരിച്ചിരുന്നു.