news
കെ എൻ.മോഹൻദാസ്

ഈസ്റ്റ്ഹിൽ: കക്കുഴിപ്പാലം കോങ്കട നമ്പീരി ചോതി നിവാസിൽ കെ.എൻ.മോഹൻദാസ് (74) നിര്യാതനായി.

എസ്.എൻ.ഡി.പി യോഗം കക്കുഴിപ്പാലം ശാഖയുടെയും എസ്.എൻ.ജി ട്രസ്റ്റിന്റെയും മുൻ സെക്രട്ടറിയാണ്. എക്‌സ് സർവീസ്‌മെൻ ലേബർ കോൺട്രാക്ട് സൊസൈറ്റി ഡയറക്ടർ, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് എന്നീ നിലയിലും പ്രവർത്തിച്ചു.

ഭാര്യ: വെളിച്ചണ്ണ പറമ്പിൽ ഭാർഗവി. മക്കൾ: വിദ്യ (ഒമാൻ), നിത്യ ( കേന്ദ്രീയ വിദ്യാലയം, ഗോവ). മരുമക്കൾ: സുരേന്ദ്രൻ മങ്കുഴി, ജിതേഷ് കശ്‌മിക്കണ്ടി . സഹോദരങ്ങൾ: മനോജ്, സുനിൽകുമാർ, പരേതരായ വസന്തകുമാർ, വേണുഗോപാൽ, ഗിരിജ. സഞ്ചയനം ബുധനാഴ്ച.