മാനന്തവാടി: 26 വർഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ അഛന്റെ മകൾ മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ. മാനന്തവാടി മുൻസിപ്പാലിറ്റി ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട സി.കെ രത്നവല്ലി 24ാം വാർഡ് പെരുവക ഡിവിഷനിൽ നിന്നാണ് സി.പി.എമ്മിലെ റീത്തറോജിയെ 42 വോട്ടിന് പരാജയപ്പെടുത്തിയത്. 2000ൽ മാനന്തവാടി ആറാട്ടുതറ പന്ത്രണ്ടാം വാർഡിലെ ഗ്രാമപഞ്ചായത്ത് മെമ്പറായിട്ടുണ്ട്. മാനന്തവാടി ഫാർമേഴ്സ്‌കോഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ, വനിത സഹകരണസംഘം വൈസ് പ്രസിഡന്റ്, ജില്ലാ പഴം പച്ചക്കറി സൊസൈറ്റി ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചുവരുന്ന രത്നവല്ലി റെഡ് ക്രോസ് പ്രവർത്തകയുമാണ്.

എടവക ഗ്രാമപഞ്ചായത്തിൽ 26 വർഷം പ്രസിഡന്റും, 16 വർഷം മെമ്പറുമായിരുന്ന പി.കുഞ്ഞിരാമൻ നായർ, ജി.കെ കമലാക്ഷി നെറ്റിയാർ എന്നിവരുടെ മകളാണ്. പരേതനായ കുഞ്ഞിരാമൻ നായർ മാനന്തവാടി ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റും, 63 വർഷം ഡയറക്ടറായുംസേവനം അനുഷ്ഠിച്ചിട്ടുണ്ട്. വി ശശിധരൻ നമ്പ്യാരാണ് രത്നവല്ലിയുടെ ഭർത്താവ്. വിപിൻ (അദ്ധ്യാപകൻ, എ എൻ എം യു പി സ്‌കൂൾ എള്ളുമന്ദം), ദിപിൻ (നഴ്സ്, 108 ആംബുലൻസ്), ദിപിത (അയുർവേദ ഡോക്ടർ, ഹുൻസൂർ)

മുപ്പത് വർഷത്തോളമായി തുടർച്ചയായി സി.പി.എം. മാത്രം വിജയിച്ചു വന്ന അമ്പുകുത്തി ഡിവിഷനിൽ നിന്നാണ് മുസ്ലിം ലീഗ്‌നേതാവ് പി.വി.എസ്.മൂസ 102 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചത്.


2015ലെ ആദ്യ മാനന്തവാടിമുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സി.പി.എം. നേതാവും, മുൻ മാനന്തവാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ശാരദ സജീവൻ 136 വോട്ട്‌നേടിയാണ് അമ്പുകുത്തി ഡിവിഷനിൽ നിന്ന് വിജയിച്ചത്.
ജില്ലാ ആശുപത്രി മാനേജ്‌മെന്റ് മെന്റ് കമ്മറ്റി അംഗം, മാനന്തവാടി മഹല്ല് കമ്മറ്റി സിക്രട്ടറി, എരുമത്തെരുവ് കൂനാർവയൽ റസിഡൻഷ്യൽ അസോസിയേഷൻ സെക്രട്ടറി, സൈൻ മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചുവരുന്നുണ്ട്.
ഭാര്യ: സെയ്ഫുന്നിസ. മക്കൾ: അബ്ദുൽ മുഹ്സിൻ,
അജ്സൽ ബിൻ മൂസ്സ, ഫാത്തിമത്തുൽ നജ.