ബാലുശ്ശേരി: ബാലുശ്ശേരിയിൽ ഇടയ്ക്കിടെ ഉണ്ടാവുന്ന മോഷണത്തിൽ പൊലീസ് നടപടി ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു.
കുറച്ചു മാസങ്ങളായി ബാലുശ്ശേരി ടൗണിൽ മോഷണം പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മഞ്ഞിലാസ് ജുവലറിയിൽ വൻ മോഷണം നടന്നു. നേരത്തെ ബാലുശ്ശേരി ടൗണിൽ ഹൈസ്ക്കൂൾ റോഡിലുള്ള കനകം മലഞ്ചരക്ക് സ്ഥാപനത്തിലും പഞ്ചായത്ത് ഓഫീസിനു സമീപത്തുള്ള മൊബൈൽ ഷോപ്പിലും മോഷണം നടന്നിരുന്നു . എന്നാൽ ഇതു വരെയും മോഷ്ടാക്കളെ കണ്ടത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രസിഡന്റ് ടി.കെ പ്രദീപന്റെ അദ്ധ്യക്ഷത വഹിച്ചു.
പി.ആർ രഘുത്തമൻ, പി.പി വിജയൻ, രാഗേഷ് ഐക്കൺ, ഒ.കെ ബാലകൃഷ്ണൻ, കെ.കെ ബാലകൃഷ്ണൻ പി.കെ.ഷാജി എന്നിവർ പ്രസംഗിച്ചു.