വടകര: രക്തദാന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വടകരയിലെ മുനീർ സേവനയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതായി പരാതി. മുനീറിന്റെ പേരിൽ മോശമായ വ്യാജസന്ദേശമുണ്ടാക്കി സംഘടനകൾക്കിടയിൽ ഭിന്നിപ്പും വിദ്വേഷവും ഉണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുകയാണെന്നാണ് റൂറൽ എസ്പിക്കു നൽകിയ പരാതിയിൽ പറയുന്നത്. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമന്ന് ആവശ്യപ്പെട്ടു. അന്വേഷണത്തിന് എസ്പി സൈബര്‍ സെല്ലിനു നിർദേശം നൽകി.