രാമനാട്ടുകര: രാമനാട്ടുകര അങ്ങാടിയിൽ അടിയന്തരമായി നടപ്പാക്കാനുള്ള കർമ്മപദ്ധതി നിർദ്ദേശങ്ങൾ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് ഭാരവാഹികൾ നഗരസഭ അദ്ധ്യക്ഷ ബുഷറ റഫീഖിന് സമർപ്പിച്ചു യൂണിറ്റ് പ്രസിഡന്റ് അലി പി.ബാവ, പി.എം അജ്മൽ, കെ.കെ ശിവദാസ്, പി സി. നളിനാക്ഷൻ, പി.പി.എ നാസർ, സി ദേവൻ, ടി മമ്മദ് കോയ, സി സന്തോഷ് കുമാർ, എം.കെ സമീർ എന്നിവരുണ്ടായിരുന്നു നിവേദകസംഘത്തിൽ.