സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ സ്ഥാനങ്ങളിലേക്ക് ഇടതുമുന്നണിയിലെ സി.പി.എം അംഗങ്ങളായ സി.അസൈനാരും അമ്പിളി സുധിയും.
മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അസൈനാർ
കൃഷ്ണഗിരി ബ്ലോക്ക് ഡിവിഷനിൽ നിന്നാണ് ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ചത്.
ചുള്ളിയോട് ഡിവിഷനിൽ നിന്നാണ് അമ്പിളി സുധിവിജയിച്ചത്. കഴിഞ്ഞ തവണയും ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം ഇടതുമുന്നണിക്കായിരുന്നു.
അമ്പലവയൽ, നൂൽപ്പുഴ, നെന്മേനി, മീനങ്ങാടി പഞ്ചായത്തുകൾ
യു.ഡി.എഫിന്റെ കയ്യിൽ നിന്ന് ഭരണം പിടിച്ചെടുത്ത
അമ്പലവയൽ ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിൽ നിന്നു
വിജയിച്ച അഫ്സത്താണ് ഇടതുമുന്നണിയുടെ പ്രസിഡന്റ്
സ്ഥാനാർത്ഥി. ഇവർ സിറ്റിംഗ് മെമ്പർകൂടിയാണ്.
സി.പി.എം. ജില്ലാ കമ്മറ്റി അംഗവും കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയിലെ പ്രതിപക്ഷ നേതാവുമായിരുന്ന കെ.ഷെമീർ വൈസ് പ്രസിഡന്റാവും.
ഇടതുകോട്ടയിൽ നിന്ന് അധികാരം പിടിച്ചെടുത്ത നൂൽപ്പുഴയിൽ കോൺഗ്രസിലെ ഷീജ സതീഷാണ്
പ്രസിഡന്റ് സ്ഥാനാർത്ഥി. തുടർച്ചയായി രണ്ടാം
തവണയാണ് ഇവർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ
നിന്ന് മെമ്പറായി തിരഞ്ഞെടുക്കപ്പെടുന്നത്. പതിനാറാം
വാർഡിൽ ലീഗ് സ്ഥാനാർത്ഥിയായി നിന്ന്
ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട എൻ.
എ.ഉസ്മാനാണ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി.
ഇടതുപക്ഷത്തിന്റെ കയ്യിൽ നിന്ന് യു.ഡി.എഫ് ഭരണം പിടിച്ചെടുത്ത നെന്മേനി പഞ്ചായത്തിൽ അഞ്ചാം വാർഡ് പുത്തൻകുന്നിൽ നിന്ന് വിജയിച്ച കോൺഗ്രസിലെ ഷീല പുഞ്ചവയലാണ് പ്രസിഡന്റ് സ്ഥാനാർത്ഥി. മലങ്കര വാർഡിൽ നിന്നു വിജയിച്ച കോൺഗ്രസിന്റെ യുവനേതാവ് റ്റിജി ചെറുതോട്ടിലാണ് വൈസ് പ്രസിഡന്റാവുക. ദേശിയപാതയിലെ രാത്രികാല ഗതാഗത നിരോധനത്തിനെതിരെയും റോഡ് അടയ്ക്കാനുള്ള
നീക്കത്തിനെതിരെയും നടന്ന യുവജന കൂട്ടായ്മയുടെ
അനിശ്ചിതകാല നിരാഹാരസമരത്തിന് മുന്നണിയിൽ നിന്ന്
പ്രവർത്തിച്ച, പൊതുപ്രവർത്ത രംഗത്ത് സജീവ സാന്നിദ്ധ്യമാണ്
റ്റിജി.
മീനങ്ങാടിയിൽ ഡിസിസി അംഗവും മുൻ ബ്ലോക്ക്
പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസിന്റെ മുൻ
സംസ്ഥാന പ്രസിഡന്റുമായ കെ.ഇ.വിനയനാണ് പ്രസിഡന്റ്
സ്ഥാനാർത്ഥി. പതിനാറാം വാർഡിൽ നിന്നാണ്
ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞടുക്കപ്പെട്ടത്.
പതിനൊന്നാം വാർഡിൽ നിന്ന് വിജയിച്ച
കെ.പി.നുസ്റത്താണ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി.