 
കോഴിക്കോട് : പൂർവികരായ പണ്ഡിതരുടെ മാർഗം സ്വീകരിച്ച് ദീനീവൈജ്ഞാനിക മേഖലയിൽ പണ്ഡിതർ സേവന സന്നദ്ധരാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്‌ബോധിപ്പിച്ചു.
സമസ്ത ജില്ലാ മുശാവറയുടെ വാർഷിക കൗൺസിലിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പണ്ഡിതർ കാലഘട്ടത്തിന്റെ വെല്ലുവിളികൾ അതിജീവിക്കാൻ ജാഗരൂകരാവണം. വിജ്ഞാന പ്രചാരണ രംഗത്തു കരുത്തുപകരാൻ ശ്രദ്ധയൂന്നണമെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത ജില്ലാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. പേരോട് അബ്ദുറഹ്മാൻ സഖാഫി ക്ലാസെടുത്തു. സയ്യിദ് ത്വാഹാ സഖാഫി, വി.പി.എം ഫൈസി വില്യാപ്പള്ളി, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാർ എന്നിവർ പ്രസംഗിച്ചു. വെണ്ണക്കോട് ശുകൂർ സഖാഫി റിപ്പോർട്ടവതരിപ്പിച്ചു. ടി.കെ അബ്ദുറഹ്മാൻ സഖാഫി സ്വാഗതം പറഞ്ഞു.