കോ​ഴി​ക്കോ​ട് ​:​ ​പു​തു​വ​ത്സ​രാ​ഘോ​ഷം​ ​അ​തി​ര് ​വി​ടു​ന്ന​ത് ​ത​ട​യാ​ൻ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​യു​മാ​യി​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പ്.​ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​വി​ഭാ​ഗം​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​ ​ക​ർ​ശ​ന​മാ​ക്കി.​ 30,​ 31​ ​തീ​യ​തി​ക​ളി​ൽ​ ​ജി​ല്ല​യി​ലെ​ ​ദേ​ശീ​യ​ ​സം​സ്ഥാ​ന​പാ​ത,​ ​പ്ര​ധാ​ന​ ​ഗ്രാ​മീ​ണ​ ​റോ​ഡു​ക​ൾ​ ​എ​ന്നി​വ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​രാ​ത്രി​കാ​ല​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.​ ​മ​ദ്യ​പി​ച്ചു​ം മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ഉ​പ​യോ​ഗി​ച്ചുമു​ള്ള​ ​ഡ്രൈ​വിം​ഗ്,​അ​മി​ത​വേ​ഗം,​ ​മൂ​ന്നു​പേ​രെ​ ​ക​യ​റ്റി​യു​ള്ള​ ​ഇ​രു​ച​ക്ര​വാ​ഹ​ന​ ​യാ​ത്ര,​ ​മോ​ട്ടോ​ർ​ ​സൈ​ക്കി​ൾ​ ​ഉ​പ​യോ​ഗി​ച്ചു​ള്ള​ ​അ​ഭ്യാ​സ​ ​പ്ര​ക​ട​ന​ങ്ങ​ൾ,​ ​സി​ഗ്‌​ന​ൽ​ ​ലം​ഘ​നം​ ​എ​ന്നീ​ ​കു​റ്റ​ങ്ങ​ൾ​ക്ക് ​പി​ഴ​യ്ക്കു​ ​പു​റ​മേ​ ​ലൈ​സ​ൻ​സ് ​റ​ദ്ദ് ​ചെ​യ്യു​ന്ന​ത് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ആ​ർ.​ടി.​ഒ​ ​സി.​വി.​എം.​ഷെ​രീ​ഫ് ​പ​റ​ഞ്ഞു.