 
ഈങ്ങാപ്പുഴ: ജില്ലാ റഗ്ബി ബാൾ ചാമ്പ്യൻഷിപ്പ് ഈങ്ങാപ്പുഴ എം.ജി.എം ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. വിവിധ ഭാഗങ്ങളിൽ നിന്നുള്ള 22 ടീമുകൾ പങ്കെടുക്കുന്നുണ്ട്.
അസോസിയേഷൻ ജില്ലാപ്രസിഡന്റ് പി.പോക്കർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ വി.കെ.തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. പുതുപ്പാടി സ്പോർട്‌സ് അക്കാദമി പ്രസിഡന്റും സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പറുമായ ടി.എം.അബ്ദുറഹ്‌മാൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ അമൽരാജ്, ടി.കെ സുഹൈൽ, അഷ്‌റഫ് ഒതയോത്ത്, ഷജി ജോൺ, കോയ, ജയ്‌സി. പി.എ, അബ്ദുൽ നാസർ മലയിൽ, ഷഫീഖ്.പി, ബിജു വാച്ചാലിൽ, റഫീഖ്.കെ, സുകുമാരൻ.പി.കെ എന്നിവർ പ്രസംഗിച്ചു. വികാസ് ലാൽ നന്ദി പറഞ്ഞു.