
കോഴിക്കോട്: നഗരത്തിൽ മോഷ്ടാക്കളുടെ ഗുണ്ടായിസം പൊലീസുകാർക്കു നേരെയും. കഴിഞ്ഞ ദിവസം അർദ്ധരാത്രി പട്രോളിംഗ് നടത്തുന്നതിനിടെ ഒയിറ്റി റോഡിൽ ടൗൺ പൊലീസിന്റെ ജീപ്പിന് നേരെ കല്ലേറുണ്ടായി. സിവിൽ പോലീസ് ഓഫീസർ ജയ്‌സണ് പരിക്കേറ്റു. കല്ലേറിൽ ജീപ്പിന്റെ ചില്ലും തകർന്നു.
ഒയറ്റി റോഡിലൂടെ നീങ്ങുന്നതിനിടെ രണ്ടുപേർ ഓടി ഒളിക്കുന്നതായി കണ്ടതോടെ ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐയും ഹോംഗാർഡും പുറത്തിറങ്ങി അവർക്കു പിന്നാലെ ഓടിയതായിരുന്നു. അതിനിടെയാണ് ജീപ്പിന് നേരെ കല്ലേറുണ്ടായത്. നഗരത്തിൽ അടുത്തിടെ ലഹരി, മോഷണ കേസുകൾ ടൗൺ പൊലീസ് പിടികൂടിയിരുന്നു.
സി.ഐ ഉമേഷിന്റെയും എസ്.ഐ കെ.ടി.ബിജിത്തിന്റെയും നേതൃത്വത്തിൽ ദിവസവും പട്രോളിംഗും റെയ്ഡും തുടരുന്നുണ്ട്.