ewsd
അറസ്റ്റിലായ പ്രതികൾ

താമരശ്ശേരി: പുതുപ്പാടിയിലെ മട്ടിക്കുന്നിൽ വനത്തിനോട് ചേർന്ന് സ്വകാര്യവ്യക്തിയുടെ സ്ഥലത്തു മലമാനിനെ കൊന്നു ഇറച്ചിയാക്കിയ കേസ്സിലെ പ്രതികളിൽ മൂന്നു പേരെ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നെരോത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. അഞ്ചു പേരെ പിടികിട്ടാനുണ്ട്.

മട്ടിക്കുന്ന് സ്വദേശികളായ മനു കൊരങ്ങാട്, റഫീഖ്, ഭാസ്കരൻ, മഹേഷ്‌ ബാബു എന്നിവരാണ് അറസ്റ്റിലായത്. പിടിയിലാകാനുള്ളവർ ബാലകൃഷ്ണൻ, ഷിജു, രാജേഷ് (കുട്ടൻ ), പ്രകാശൻ, ബിജു എന്നിവരാണ്. 102 കിലോ മാനിറച്ചി പിടിച്ചെടുത്തിരുന്നു.

വനപാലക സംഘത്തിൽ എസ്.എഫ്.ഒ ബിജു.പി.ടി, മുസ്തഫ സാദിഖ്, ബി.എഫ്.ഒ ദീപേഷ്.സി, ശ്രീനാഥ് കെ.വി, സജു ജി.എസ്, വാച്ചർമാരായ ലെജുമോൻ, പ്രസാദ് എം.എം, മുസ്തഫ എന്നിവരാണുണ്ടായിരുന്നത്.