കോഴിക്കോട്: കോർപ്പറേറ്റ് താത്പര്യം സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന തൊഴിലാളിവിരുദ്ധ ലേബർ കോഡുകളും കർഷകവിരുദ്ധ കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് മർക്കന്റയിൽ എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) 74ാം ദക്ഷിണമേഖലാ കൗൺസിൽ സമ്മേളനം ആവശ്യപ്പെട്ടു.

ഐ.എൻ.ടിയു.സി ദേശീയ സെക്രട്ടറി ഡോ.എം.പി. പത്മനാഭൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.ഇ.എ വൈസ് ചെയർമാൻ ഒ.എം.വസന്തകുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ദേശീയ പ്രവർത്തകസമിതി അംഗം എം.കെ.ബീരാൻ മുഖ്യപ്രഭാഷണം നടത്തി. കെ. ഹരീന്ദ്രൻ, അഡ്വ. എ.വി. രാജീവ്, എം.പി. രാമകൃഷ്ണൻ, കെ. പത്മകുമാർ, വിദ്യാധർ, പി. അനിൽ ബാബു, വി.കെ.എൻ. നായർ, ചെറിയാൻ തോട്ടുങ്ങൽ, കെ.ബി. ശിവദാസ്, കെ. ജിജീഷ്, കെ.എം. ബബിത എന്നിവർ പ്രസംഗിച്ചു.