കോഴിക്കോട്: ജില്ലയിൽ 638 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 616 പേർക്കാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്നെത്തിയ ഒരാൾക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ എട്ടു പേർക്കുമാണ് പോസിറ്റീവായത്. 13 പേരുടെ ഉറവിടം വ്യക്തമല്ല.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 5628 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 718 പേർ കൂടി രോഗമുക്തരായി.
 ഉറവിടം വ്യക്തമല്ലാത്തവർ
കോഴിക്കോട് കോർപ്പറേഷൻ 6,(അരക്കിണർ, എടക്കാട്, ബേപ്പൂർ, ചേവരമ്പലം),എടച്ചേരി 1,ഫറോക്ക് 1,മരുതോങ്കര 1,കുന്ദമംഗലം 1,ഒളവണ്ണ 1,പുറമേരി 1,വാണിമേൽ 1
 സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ(എരഞ്ഞിപ്പാലം, കാരപ്പറമ്പ്, അരീക്കാട്, കല്ലായി, മായനാട്, ചെലവൂർ, മേരിക്കുന്ന്, പന്നിയങ്കര, തിരുവണ്ണൂർ, കോട്ടൂളി, കണ്ണഞ്ചേരി, പുതിയങ്ങാടി, അത്താണിക്കൽ, എടക്കാട്, വേങ്ങേരി, ചേവായൂർ, മലാപ്പറമ്പ്, മൂഴിക്കൽ, കണ്ണാടിക്കൽ, കരുവിശ്ശേരി, പുതിയറ, ചാലപ്പുറം, കുതിരവട്ടം, എലത്തൂർ, കൊമ്മേരി, മാങ്കാവ്, നെല്ലിക്കോട്, അശോകപുരം, കോട്ടാംപറമ്പ്, മൊകവൂർ) ,വടകര 38,കുരുവട്ടൂർ 33,ഏറാമല 27,കൊടുവളളി 26,ചോറോട് 23,മുക്കം 22,വില്ല്യാപ്പളളി 21,കൊയിലാണ്ടി 19,മടവൂർ 18,ഒഞ്ചിയം 18,കുന്ദമംഗലം 17,ബാലുശ്ശേരി 16,അഴിയൂർ 15,ഫറോക്ക് 15,കാക്കൂർ 14,ചേമഞ്ചേരി 13,കൊടിയത്തൂർ 13,പെരുവയൽ 12,രാമനാട്ടുകര 12,ചാത്തമംഗലം 11,കക്കോടി 11,പയ്യോളി 11,മണിയൂർ 8,ഒളവണ്ണ 7,തലക്കുളത്തൂർ 6,ഉണ്ണിക്കുളം 6,കോടഞ്ചേരി 5.