കോഴിക്കോട്: ജില്ലയിലെ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റ സജിത പൂക്കാടന് ഡെപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു. രവീന്ദ്രൻ പറശ്ശേരിയാണ് വൈസ് പ്രസിഡന്റ്. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കെ.പി സുനിൽകുമാർ ചുമതലയേറ്റു. റിട്ടേണിംഗ് ഓഫീസർ ജയരാജ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഷിഹാന രാരപ്പൻകണ്ടിയാണ് വൈസ് പ്രസിഡന്റ്.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി വി.കെ അനിത സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. റിട്ടേണിംഗ് ഓഫീസർ ശിവരാമൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ടി.എം ശശിയാണ് വൈസ് പ്രസിഡന്റ്. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കെ.പി ഗോപാലൻ അധികാരമേറ്റു. റിട്ടേണിംഗ് ഓഫീസർ ഡെപ്യൂട്ടി കളക്ടർ കെ ഹിമ സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ്. പ്രസിഡന്റായി പി. പ്രസന്ന ചുമതലയേറ്റു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്ത പി.ബാബുരാജിന് റിട്ടേണിംഗ് ഓഫീസർ സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റായി ബിന്ദു മഠത്തിലിനെ തിരഞ്ഞെടുത്തു.
പേരാമ്പ്ര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റായി എൻ.പി ബാബു ചുമതലയേറ്റു. വൈസ് പ്രസിഡന്റായി സി.കെ പാത്തുമ്മ ടീച്ചറെ തിരഞ്ഞെടുത്തു.
തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ശ്രീലത എം ചുമതലയേറ്റു. വൈസ് പ്രസിഡന്റായി പി എം ലീനയെ തിരഞ്ഞെടുത്തു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കെ.പി വനജയും വൈസ് പ്രസിഡന്റായി ടി.കെ അരവിന്ദാക്ഷനും ചുമതലയേറ്റു. പ്രസിഡന്റിന് റിട്ടേണിംഗ് ഓഫീസർ ജിജോ ജോസഫ് സത്യവാചകം ചൊല്ലിക്കൊടുത്തു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കെ.പി. ഗിരിജയും വൈസ് പ്രസിഡന്റായി വി.കെ സന്തോഷ് കുമാറും ചുമതലയേറ്റു. പ്രസിഡന്റിന് റിട്ടേണിംഗ് ഓഫീസർ അൻസാദ് എസ് സത്യവാചകം ചൊല്ലിക്കൊടുത്തു.
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ കെ പി ചന്ദ്രി പ്രസിഡന്റായി ചുമതലയേറ്റു. മുഹമ്മദ് കക്കട്ടിലാണ് വൈസ് പ്രസിഡന്റ്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൽ തോമസ് കളത്തൂർ പ്രസിഡന്റായി ചുമതലയേറ്റു. സലീന സിദ്ദിഖലിയാണ് വൈസ് പ്രസിഡന്റ്.
തോടന്നൂരിൽ എം. ശ്രീലത പ്രസിഡന്റ്
പി.എം ലീന വൈസ് പ്രസിഡന്റ്
വടകര: തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ഏഴാം ഡിവിഷൻ (കുറുന്തോടി) അംഗം എൽ. ജെ.ഡിയിലെ എം.ശ്രീലത തിരഞ്ഞെടുക്കപ്പെട്ടു. ഭരണാധികാരി വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി. കെ വാസു തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. പ്രതീഷ് കുട്ടോത്ത് ശ്രീലതയുടെ പേര് നിർദ്ദേശിച്ചു. കെ.ടി രാഘവൻ പിന്താങ്ങി. ആറിനെതിരെ ഏഴ് വോട്ടുകൾക്കാണ് ശ്രീലത പ്രസിഡന്റായത്. അനുമോദന ചടങ്ങിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ തൈക്കണ്ടി, കെ.കെ നാരായണൻ, സി.പി വിശ്വനാഥൻ, വടയക്കണ്ടി നാരായണൻ, പി.എം ലീന, ആർ.കെ ചന്ദ്രൻ, എം.ടി രാജൻ, എം.കെ റഫീഖ്, സി.ബാലൻ, കെ.പി കുഞ്ഞിരാമൻ തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നടന്ന ആഹ്ലാദപ്രകടനത്തിന് ടി.എൻ മനോജ്, പി.കൃഷ്ണൻ, പ്രജീഷ് പയ്യട തുടങ്ങിയവർ നേതൃത്വം നൽകി. ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒന്നാം ഡിവിഷനിലെ (പൊന്മേരി) പി.എം ലീന (സി പി എം) തിരഞ്ഞെടുക്കപ്പെട്ടു.
കുന്ദമംഗലത്ത് ബാബു നെല്ലൂളി പ്രസിഡന്റ്
മുംതസ് ഹമീദ് വൈസ് പ്രസിഡന്റ്
കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസിലെ ബാബു നെല്ലൂളി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പൈങ്ങോട്ടുപുറം ഡിവിഷനിൽ നിന്ന് വിജയിച്ച ബാബുനെല്ലൂളി കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത് യു.ഡി.എഫ് ചെയർമാനുമാണ്.
ചാത്തമംഗലം പഞ്ചായത്തിലെ കെട്ടാങ്ങൽ ഡിവിഷനിൽ നിന്ന് വിജയിച്ച മുസ്ലീലീഗിലെ മുംതസ് ഹമീദാണ് വൈസ് പ്രസിഡന്റ്. 19 അംഗങ്ങളുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിൽ യു.ഡി.എഫിന് 10 അംഗങ്ങളും എൽ.ഡി.എഫിന് 9 അംഗങ്ങളുമാണുളളത്.