കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസിലെ ബാബു നെല്ലൂളി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പൈങ്ങോട്ടുപുറം ഡിവിഷനിൽ നിന്ന് വിജയിച്ച ബാബുനെല്ലൂളി കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത് യു.ഡി.എഫ് ചെയർമാനുമാണ്. ചാത്തമംഗലം പഞ്ചായത്തിലെ കെട്ടാങ്ങൽ ഡിവിഷനിൽ നിന്ന് വിജയിച്ച മുസ്ലീലീഗിലെ മുംതസ് ഹമീദാണ് വൈസ് പ്രസിഡന്റ്. 19 അംഗങ്ങളുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിൽ യു.ഡി.എഫിന് 10 അംഗങ്ങളും എൽ.ഡി.എഫിന് 9 അംഗങ്ങളുമാണുളളത്.