കുറ്റ്യാടി: കാലാവർഷക്കെടുതിയിൽ തകർന്ന 14 റോഡുകളുടെ പുനരുദ്ധാരണണത്തിനായി ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പാറക്കൽ അബ്ദുള്ള എം.എൽ.എ അറിയിച്ചു. ചിറമുക്ക് ,പെരിഞ്ചേരി കടവ് (ഹെൽത്ത് സെന്റർ ) റോഡ് (തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ) 10 ലക്ഷം, വരിക്കോലി മുക്ക് ചിക്കി പാലം റോഡ് (വേളം ഗ്രാമപഞ്ചായത്ത് ) 10 ലക്ഷം,
കൊല്ലോറ്റ ചെക്കിപാലം റോഡ്( കുറ്റിയാടി ഗ്രാമപഞ്ചായത്ത്)10 ലക്ഷം,
കുന്നുമ്മൽ പ്രാഥമിക ആരോഗ്യ കേന്ദ്രം റോഡ് ( കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്) 5 ലക്ഷം, തവിടോര ലക്ഷം വീട് കോളനി റോഡ് (കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്) 6.50 ലക്ഷം, നടേമ്മൽ പാതാളക്കുന്ന് റോഡ് ( പുറമേരി ഗ്രാമപഞ്ചായത്ത്) 5 ലക്ഷം, പഞ്ചായത്ത് കിണർ കരുവമ്പത്ത് റോഡ്( പുറമേരി ഗ്രാമപഞ്ചായത്ത്) 4 ലക്ഷം, കോയക്കണ്ടി മുക്ക് കോമത്ത് മുക്ക് റോഡ് ( തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്) 7 ലക്ഷം, കാക്കുനി,ചാലിൽ പാറ റോഡ് (വേളം ഗ്രാമപഞ്ചായത്ത് ) 5 ലക്ഷം,
മൗവ്വഞ്ചേരി മുക്ക് മങ്ങാട്ട് കുന്ന് റോഡ് ( വേളം ഗ്രാമപഞ്ചായത്ത്) 5 ലക്ഷം, പെരുമുണ്ടശ്ശേരി റോഡ് ( പുറമേരി ഗ്രാമപഞ്ചായത്ത്) 10 ലക്ഷം, ജി യു പി സ്‌കൂൾ ചെറുകുന്ന് റോഡ് ( വേളം ഗ്രാമപഞ്ചായത്ത്) 10 ലക്ഷം, മണ്ടോടി മുക്ക് നടയിൽ താഴ ( വേളം ഗ്രാമപഞ്ചായത്ത്) 4 ലക്ഷം
അരയാക്കുനി രയരോത്ത് റോഡ് ( വേളം ഗ്രാമപഞ്ചായത്ത് ) 8.5 ലക്ഷം എന്നിവയാണ് റോഡുകളും അനുവദിച്ച തുകയും. ടെണ്ടർ നടപടി പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് പാറക്കൽ അബ്ദുള്ള എം എൽ എ അറിയിച്ചു.