bobby-chemmanur

മാനന്തവാടി: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജുവലേഴ്സിന്റെ പുതിയ ഷോറൂം മാനന്തവാടി-മെെസൂരു റോഡിലെ മാൾ ഒഫ് കല്ലാട്ടിൽ ജനുവരി ആറിന് രാവിലെ 10.30ന് ഡോ.ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടത്തോടനുബന്ധിച്ച് ഫെബ്രുവരി 28 വരെ നിരവധി ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ബി.ഐ.എസ് ഹാൾമാർക്ക് 916 സ്വർണാഭരണങ്ങൾ ഹോൾസെയിൽ നിരക്കിലും ഡയമണ്ട് ആഭരണങ്ങൾ പണിക്കൂലിയിൽ 50 ശതമാനം ഡിസ്‌കൗണ്ടോടെയും ലഭിക്കും. വിവാഹ പാർട്ടികൾക്ക് പ്രത്യേക ആനുകൂല്യങ്ങളുണ്ട്.

ജനുവരി ആറുമുതൽ ഫെബ്രുവരി 28വരെ പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 25 ഭാഗ്യശാലികൾക്ക് സ്വർണസമ്മാനങ്ങളും ഒാക്സിജൻ റിസോർട്ടിൽ സൗജന്യ താമസവും നൽകും.