
വടകര: കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനിടെ തിരുവനന്തപുരത്തെ ദമ്പതികളുടെ ജീവൻ നഷ്ടപ്പെട്ട വാർത്ത പൊലീസുകാരെ വിമർശനത്തിലേക്ക് തള്ളിവിടുമ്പോൾ വടകരയിലെ തിരുവള്ളൂർ ഗ്രാമത്തിലെ പൊലീസുകാർ നന്മയുടെ കാവലാളാകുകയാണ്. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട പെരെലാട്ടുമ്മൽ കണാരന് വീട് വച്ചു നൽകിയാണ് പൊലീസുകാർ മാതൃകയായത്.
ജില്ലയിലെ പൊലീസുകാരിൽ നിന്ന് സ്വരൂപിച്ച 8 ലക്ഷം രൂപയുപയോഗിച്ചാണ് വീടി നിർമ്മിച്ചത്.
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനുമായി സഹകരിച്ച് നിർമിക്കുന്ന വീടിന്റെ താക്കോൽ ദാനം ജനുവരി 4 ന് 2 ന് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവ്വഹിക്കും. ചടങ്ങിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജി. കെ. സേതുരാമൻ ഐ.പി.എസ് , ജില്ലാ പൊലീസ് മേധാവി ഡോ. ശ്രീനിവാസ് ഐ.പി.എസ് എന്നിവരും, പൊലീസ് സംഘടനാ ഭാരവാഹികളും ജനപ്രതിനിധികളും സംമ്പന്ധിക്കും.