
മുക്കം: നെല്ലിക്കാപറമ്പ് സി.എച്ച്.എം എൽ.പി സ്‌കൂൾ മാനേജരും ജെ.ഡി.ടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പലുമായ നെല്ലിക്കാപറമ്പ് പേക്കാടൻ അബ്ദുൽ റഷീദ് (62 ) നിര്യാതനായി.
കബറടക്കം വെള്ളിയാഴ്ച രാവിലെ 9ന് നെല്ലിക്കാപറമ്പ് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.
കൊടിയത്തൂർ വാദിറഹ്‌മ ഇംഗ്ലീഷ് സ്‌കൂൾ അക്കാദമിക് കോ ഓർഡിനേറ്ററാ യി സേവനമനുഷ്ഠിച്ചുവരികയായിരു ന്നു. കാസർകോട് തെരുവത്ത് ഗവ. എൽ പി സ്‌കൂൾ പ്രധാനാദ്ധ്യാപകനായിരുന്ന ഇദ്ദേഹം കാസർകോട് ചെമ്മനാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ , ചെമ്മനാട് യു.പി സ്‌കൂൾ, തളങ്കര മുസ്ലിം ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊണ്ടോട്ടി, കുന്നമംഗലം ബ്ലോക്ക് പ്രോഗ്രാം ഓഫീസറായിരുന്നു. പരേതനായ പേക്കാടൻ മൊയ്തീൻ ഹാജിയുടെയും ബിയ്യുമ്മയുടെയും മകനാണ്. ഭാര്യ: ഷരീഫ ബീവി. മക്കൾ: ഷബ്നം, ഷബീർ, ശബാന, ഡോ. ഷബീബ, ഷമീർ.
മരുമക്കൾ: അബ്ദുൽ ജലീൽ മാവൂർ (ഖത്തർ), ടി.പി ഹന കരിപ്പൂർ, മുഹമ്മദ് ഷെരീഫ് വാഴക്കാട് (റിയാദ്), മുഹമ്മദ് ഷഫീഖ് (മഞ്ചേരി).