
വൈക്കം: അഷ്ടമി മഹോത്സവത്തോടനുബന്ധിച്ച് വടയാർ സമൂഹത്തിൽ രുദ്റാഭിഷേകം ആരംഭിച്ചു. വൈക്കത്തഷ്ടമി ദിനമായ 8ന് സമാപിക്കും. വിഷ്ണു സഹസ്രനാമാർച്ചന, ലളിതാ സഹസ്രനാമാർച്ചന പന്തീരായിരം പുഷ്പാഞ്ജലി എന്നിവയും ഉണ്ടാവും. മുരളി വാധ്യാർ കാർമ്മികത്വം വഹിക്കും. സമൂഹം പ്രസിഡന്റ് ഈശ്വര അയ്യർ, സെക്രട്ടറി പത്മനാഭ അയ്യർ, എസ് കൃഷ്ണൻ, എം പരമേശ്വര ശർമ്മ, എൻ ലക്ഷ്മണൻ എന്നിവർ നേതൃത്വം നൽകും.