
കാഞ്ഞിരപ്പള്ളി: പട്ടിമറ്റം വാർഡിലെ വിജയിയെ കാത്തിരിക്കുന്നത് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റു പദം . പ്രസിഡന്റുപദം പട്ടികജാതി സംവരണമായതിനാലാണിത്.
അതിലും രസം ഇടതു വലതു സ്ഥാനാർത്ഥികൾ തങ്കപ്പൻമാരാണെന്നതാണ്. എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ.ആർ.തങ്കപ്പനും യു.ഡി.എഫ്.സ്ഥാനാർത്ഥി വി.കെ. തങ്കപ്പനും.
ഇനി ഈ മുന്നണിയിൽ നിന്നല്ലാതെ മറ്റൊരാൾ ജയിച്ചാൽ മാത്രമേ തങ്കപ്പനല്ലാതെ മറ്റൊരാൾ പ്രസിഡന്റാവൂ. ഇതിൽ കെ.ആർ.തങ്കപ്പൻ നിരവധി തവണ പഞ്ചായത്തു മെമ്പറായിട്ടുണ്ട്.
ഒരിക്കൽ വൈസ് പ്രസിഡന്റുമായി. വി.കെ.തങ്കപ്പന്റേതാവട്ടെ കന്നിമത്സരമാണ്. ഷാജി പഴയ പറമ്പിൽ (എൻ ഡി.എ.) സി.സി. സുരേഷ് (എസ്.ഡി.പി.ഐ.) എന്നിവരാണ് ഈ മറ്റു സ്ഥാനാർത്ഥികൾ .