remesh-chennithakla
അടിമാലിയിൽ നടന്ന യുഡിഎഫ് സ്ഥാനാർത്ഥി സംഗമവും കുടുംബയോഗവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു

അടിമാലി: മുഖ്യമന്ത്രിയുടെ വിശ്വാസം നഷ്ടപ്പെട്ട ധനമന്ത്രി രാജിവച്ച് പുറത്ത് പോകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.അടിമാലിയിൽ സംഘടിപ്പിച്ച യുഡിഎഫ് സ്ഥാനാർത്ഥി സംഗമവും കുടുംബയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിജിലൻസിന്റെ മന്ത്രിയായ മുഖ്യമന്ത്രി അറിയാതെ ഒരു പ്രവർത്തനവും നടക്കില്ല.താനും വിജിലൻസ് മന്ത്രിയായി ഇരുന്നയാളാണ്‌കേരളത്തിലെ ഏറ്റവും നല്ല സ്ഥാപനങ്ങളിൽ ഒന്നാണ് കെഎസ്എഫ്ഇ.കള്ളപ്പണം വെളിപ്പിക്കുക,ചിട്ടിയിൽ ക്രമക്കേട് നടത്തുക തുടങ്ങി കെഎസ്എഫ്ഇയെ ഈ നിലയിൽ എത്തിച്ചത് ഈ സർക്കാരാണ്‌.തോമസ് ഐസക്കിന്റെ വകുപ്പിൽ മുഖ്യമന്ത്രി ഇടപെട്ടത് പാർട്ടിയിൽ ഉണ്ടായ ഗുരുതരമായ അഭിപ്രായ വ്യത്യാസമാണ്.ധനമന്ത്രി വിജിലൻസിനെ ഭീഷണിപ്പെടുത്തി.മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കഴിഞ്ഞപ്പോൾ തോമസ് ഐസക്കിന്റെ വായടഞ്ഞു.മിണ്ടാതിരിക്കുകയല്ല ആർജ്ജവമുണ്ടെങ്കിൽ ധനമന്ത്രി രാജിവച്ച് പോകുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.സർക്കാർ നാട്ടിലെ തൊഴിലാളികളുടെ താൽപര്യമൊ കർഷകരുടെ താൽപര്യമോ സംരക്ഷിക്കുന്നില്ല. കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി തോമസ് ഐസക്ക് 5000കോടി രൂപയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചു.ഒരു രൂപ പോലും ഈ പാക്കേജിന്റെ ഭാഗമായി ചിലവഴിച്ചില്ല.1964ലെ ഭൂപതിവ് ചട്ടങ്ങൾ ഭേതഗതി ചെയ്യണമെന്ന സർവ്വകക്ഷിയോഗ തീരുമാനം ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.പരിപാടിയിൽ അടിമാലി മേഖലയിലെ യുഡിഎഫ് സ്ഥാനാർത്ഥികൾ പങ്കെടുത്തു.യുഡിഎഫ് ദേവികുളം നിയോജക മണ്ഡലം ചെയർമാൻ എം ബി സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ.ഡീൻ കുര്യാക്കോസ് എം. പി ,ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ,അഡ്വ. എസ് അശോകൻ,റോയി കെ പൗലോസ്,ഇ എം അഗസ്തി തുടങ്ങിയ നേതാക്കൾ