
കപികാട്: കടുത്തുരുത്തി പഞ്ചായത്ത് കപികാട് 14ാം വാർഡ് നിവാസികൾ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും. 13 വർഷം മുൻപ് സോൾ ചെയ്ത റോഡ് ഇതുവരെയും ടാർ ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഇവർ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത്. റോഡിന്റെ ഇരുവശത്തും താമസിക്കുന്ന നാട്ടുകാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. റോഡ് നവീകരണം അടിയന്തരമായി പൂർത്തിയാക്കിയില്ലെങ്കിൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നും ഇവർ പ്രഖ്യാപിച്ചു. ഈ ആവശ്യമുയർത്തി റോഡിന്റെ ആരംഭസ്ഥലത്ത് ഫ്‌ളക്‌സ് ബോർഡും സ്ഥാപിച്ചു.