കോട്ടയം: മൊബൈൽ ഫോണിൽ മെസേജ് അയച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അയർക്കുന്നം നീറിക്കാട്ട് അയൽവാസികൾ യുവാവിനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ നീറിക്കാട് തട്ടാറുകുന്നേൽ രതീഷിനെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രതീഷിന്റെ പരാതിയിൽ അയർക്കുന്നം പൊലീസ് കേസെടുത്തിട്ടുണ്ട്.
രതീഷിന്റെ സഹോദരിയുടെ മകനും പ്രതികളും തമ്മിൽ നേരത്തെ ഫോണിൽ മെസേജ് അയച്ചതിനെച്ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതു പിന്നീട് പൊലീസ് സ്റ്റേഷനിൽ പരിഹരിക്കുകയും ചെയ്തതാണ്. എന്നാൽ, 30 ന് രാവിലെ നീറിക്കാട് തണ്ടാശേരി ഭാഗത്തു വച്ച് കാറിലെത്തിയ സംഘം രതീഷിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.