ആനകുത്തി(13)

മുൻ പഞ്ചായത്തംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ ജോയി ആനിത്തോട്ടമാണ് യു.ഡി.എഫ്. സ്ഥാനാർത്ഥി. നിലവിൽ കട്ടപ്പന ബ്ലോക്ക് വൈസ് പ്രസിഡന്റ്, കട്ടപ്പന പബ്ലിക് ലൈബ്രറി പ്രസിഡന്റ്, കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം, മാർക്കറ്റിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റി ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സി.പി.ഐ. പിന്തുണയുള്ള രെജു ഷിജിയാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി. കുടുംബശ്രീയിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെത്തിയത്. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് കെ.എൻ. പ്രകാശാണ് എൻ.ഡി.എ. സ്ഥാനാർത്ഥി. കട്ടപ്പനയിലെ വ്യാപാരി കൂടിയാണ്.


ചിത്രങ്ങൾ

ജോയി ആനിത്തോട്ടം
രെജു ഷിജി
കെ.എൻ. പ്രകാശ്


പാറക്കടവ്(14)

കട്ടപ്പന നഗരസഭയുടെ പ്രഥമ അദ്ധ്യക്ഷൻ ജോണി കുളംപള്ളിയാണ് പാറക്കടവ് വാർഡിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി. കട്ടപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. നേരത്തെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ പോൾ വർഗീസാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി പാറക്കടവിൽ നിന്നു കന്നിയങ്കം കുറിക്കുന്നത്. ഇദ്ദേഹം കർഷകനും വ്യാപാരിയുമാണ്. ബി.ജെ.പി. കട്ടപ്പന ഏരിയ പ്രസിഡന്റായ വി.എം. പ്രസാദാണ് എൻ.ഡി.എ. സ്ഥാനാർത്ഥി. പ്രൈവറ്റ് ബസ് ആൻഡ് മേട്ടോർ മസ്ദൂർ സംഘം ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.

ചിത്രങ്ങൾ
ജോണി കുളംപള്ളി
പോൾ വർഗീസ്
വി.എം. പ്രസാദ്

പുളിയൻമല(15)

മുൻ പഞ്ചായത്തംഗമായ സുധർമ മോഹനനാണ് പുളിയൻമലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി. സി.പി.എം. കട്ടപ്പന ഏരിയ കമ്മിറ്റിയംഗവും മഹിളാ അസോസിയേഷൻ നേതാവുമാണ്. അദ്ധ്യാപികയായ ഷാന്റി കളരിക്കൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി ജനവിധി തേടുന്നു. മാർ ഇവാനിയോസ് ബഥനി സ്‌കൂളിലെ സോഷ്യൽ സയൻസ് അദ്ധ്യാപികയായിരുന്നു. കട്ടപ്പന നഗരസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ് എൻ.ഡി.എയുടെ സുഖപ്രിയ താമളക്കുളം. ബിരുദധാരിയാണ്.

ചിത്രങ്ങൾ
സുധർമ മോഹനൻ
ഷാന്റി കളരിക്കൽ
സുഖപ്രിയ താമളക്കുളം


അമ്പലപ്പാറ(16)

ജനറൽ വാർഡായ അമ്പലപ്പാറയിൽ മുൻ കൗൺസിലറായ ബിന്ദുലത രാജുവാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി. കഴിഞ്ഞ തവണ അമ്പലപ്പാറ വാർഡിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.ഐ. കട്ടപ്പന സൗത്ത് ലോക്കൽ കമ്മിറ്റിയംഗവും കേരള മഹിളാസംഘം ജില്ലാ കമ്മിറ്റിയംഗവുമാണ്. സജീവ് കെ.എസ്. ആണ് യു.ഡി.എഫ്. സ്ഥാനാർത്ഥി. യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റും കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമാണ്. ഒട്ടോറിക്ഷ തൊഴിലാളിയായ സജി കൊല്ലക്കാട്ടാണ് എൻ.ഡി.എ. സ്ഥാനാർത്ഥി.

ബിന്ദുലത രാജു
സജീവ് കെ.എസ്.
സജി കൊല്ലക്കാട്ട്‌