aleyamma-thomas

അടിമാലി: നൂറ്റിപ്പതിനൊന്നാം വയസ്സിലും കാർഷികകാര്യങ്ങളിലും,വീട്ടുകാര്യങ്ങളിലും സജീവമായിരുന്ന കൊമ്പൊടി ഞ്ഞാൽ ഉണ്ണിപ്പിള്ളിൽ ഏലിയാമ്മ തോമസ് നിര്യാതയായി. തൊടുപുഴ അഞ്ചിരി ആക്കപ്പടിക്കൽ കുടുംബാംഗമായ ഏലിയാമ്മ 1979 ലാണ് ഹൈറേഞ്ചിലെത്തിയത്. എല്ലാ തെരഞ്ഞെടുപ്പിലും മുടങ്ങാതെ വോട്ടു ചെയ്യുമായിരുന്നു. ഒന്നര മാസത്തോളമായി കിടപ്പിലായിരുന്നു. കൊച്ചുമകൻ ജയ്‌സന്റെ കുടുംബത്തോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. മക്കളോടും കൊച്ചുമക്കളോടും പഴയകാല കഥകളും കവിതകളും പങ്കുവച്ചിരുന്ന ഉണ്ണിപ്പിള്ളിയമ്മ സംസ്ഥാത്തെ തന്നെ പ്രായം കൂടിയ അമ്മമാരിലൊരാളായിരുന്നു. മക്കളും, കൊച്ചുമക്കളും, പേരക്കുട്ടികളുമുൾപ്പടെ അമ്പതോളം പേരുണ്ടായിരുന്ന വലിയ കുടുംബമായിരുന്നു അമ്മയുടേത്

സംസ്‌ക്കാരം നടത്തി.മക്കൾ പരേതയായഏലമ്മ, പരേതയായ മേരി, പരേതനായ ജോർജ്, പരേതയായ റോസമ്മ, തൊമ്മച്ചൻ, സെലിൻ.മരുമക്കൾ :ദേവസ്യ പള്ളിക്കുന്നേൽ, പരേതനായ അബ്രഹാം ഇരട്ടപ്പാക്കൽ,
അന്നമ്മ ഇടത്തുംകുന്നേൽ, പരേതനായ ജോസഫ് പുളിയമ്മാക്കൽ, അച്ചാമ്മ കരിമ്പനക്കൽ, ജോസ് മുട്ടുങ്കൽ