കോട്ടയം : പരസ്പരം മാസികയുടെ എം.കെ.കുമാരൻ സ്മാരക കവിതാ പുരസ്‌കാരത്തിന് രമ പ്രസന്ന പിഷാരടി (ബംഗളൂരു), ബാലു പൂക്കാട് (കോഴിക്കോട്) എന്നിവരും അയ്മനം കരുണാകരൻ കുട്ടി സ്മാരക കഥാ പുരസ്‌കാരത്തിന് റീന പി.ജെ (മലപ്പുറം), അർച്ചന എസ് (പാലക്കാട്) എന്നിവരും അർഹരായി. കാട്ടാംപള്ളി നിഷ്‌കളൻ(കൊല്ലം), അനിൽ പി.സി.പാലം (കോഴിക്കോട്), ഡോ.എം.ആർ.മിനി (കൊല്ലം), അഖിൽ മുരളി (ആലപ്പുഴ), ഡോ.രാജേഷ് മോൻജി (മലപ്പുറം) എന്നിവർ കവിതയിലും വി.കെ.ടി.വിനു (മലപ്പുറം), വൃന്ദ പാലാട്ട് (എറണാകുളം), ഹാഷ്മി വിലാസിനി(കോഴിക്കോട്), വി.ജയകുമാർ (കോട്ടയം), സിദ്ധിഖ് പി.എ(തൃശൂർ) എന്നിവർ കഥയിലും സ്‌പെഷ്യൽ ജൂറി പുരസ്‌കാരത്തിന് അർഹരായി. 2021 ജനുവരിയിൽ അയ്മനത്ത് ചേരുന്ന മാസികയുടെ 17-ാമത് വാർഷിക സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.