sujith

ചിങ്ങവനം: ബൈക്കപകടത്തെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. പനച്ചിക്കാട് നീലംചിറ തോപ്പിൽ മുത്തയ്യായുടെ മകൻ എം.സുജിത്ത് (26) ആണ് മരിച്ചത്. ജൂൺ 29 ന് നെല്ലിക്കൽ തുരുത്തിപ്പള്ളി റോഡിലായിരുന്നു അപകടം . റോഡരികിലെ തിട്ടയിൽ ബൈക്ക് തെന്നി മറിഞ്ഞതിനെ തുടർന്ന് പിന്നിലിരിക്കുകയായിരുന്ന സുജിത്ത് തലയിടിച്ച് വീഴുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും ബോധം തെളിയാതെ വന്നതിനെ തുടർന്ന് വീട്ടിലേയ്ക്ക് മാറ്റി. ഇതിനിടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മാതാവ്: സെല്ലുത്തായി. സഹോദരൻ: എം.സുരേഷ്. സംസ്‌കാരം നടത്തി.