കോട്ടയം : എൻ.ഡി.എ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ജില്ലയിലെ വിവിധ പരിപാടികളിൽ ഇന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പങ്കെടുക്കും. രാവിലെ 10 ന് വൈക്കം എസ്.എൻ.ഡി.പി യൂണിയൻ ഓഡിറ്റോറിയത്തിലും, ഉച്ചയ്ക്ക് രണ്ടിന് കോട്ടയം ഐ.എം.എ ഹാളിലും വൈകിട്ട് നാലിന് എരുമേലി യൂണിയൻ ഓഡിറ്റോറിയത്തിലുമാണ് പരിപാടികളെന്ന് ജില്ലാ പ്രസിഡന്റ് എം.പി.സെൻ അറിയിച്ചു.