poling

കോട്ടയം: ജില്ലയിൽ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും മറ്റ് പോളിംഗ് സാമഗ്രികളും പോളിംഗ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യുന്നത് 17 കേന്ദ്രങ്ങളിൽ. ബ്ലോക്ക്, നഗരസഭാ തലങ്ങളിലാണ് വിതരണ കേന്ദ്രങ്ങൾ.

വൈക്കം ഗവ. ഗേൾസ് എച്ച്. എസ്.എസ്, കടുത്തുരുത്തി സെന്റ് മൈക്കിൾസ് എച്ച്. എസ്.എസ്, അതിരമ്പുഴ സെന്റ് അലോഷ്യസ് എച്ച്. എസ്, കുറവിലങ്ങാട് ദേവമാതാ കോളേജ്, പാലാ കാർമൽ പബ്ലിക് സ്‌കൂൾ ആന്റ് ജൂനിയർ കോളേജ്, അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയം, വെള്ളൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ, ചങ്ങനാശേരി എസ്.ബി ഹയർ സെക്കൻഡറി സ്‌കൂൾ, നെടുംകുന്നം ബൈ സെന്റിനറി മെമ്മോറിയൽ പാസ്റ്ററൽ സെന്റർ, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് എച്ച്. എസ്.എസ്, മണർകാട് ഇൻഫന്റ് ജീസസ് ബഥനി കോൺവെന്റ് എച്ച്. എസ്.എസ് എന്നിവയാണ് വിവിധ ബ്ലോക്കുകളിലെ വിതരണ കേന്ദ്രങ്ങൾ.