ചങ്ങനാശേരി : ഇടതുപക്ഷ ഗവൺമെന്റ് അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന ഗവൺമെന്റായി മാറിയിരിക്കുന്നതായും, കുട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്നും പി.ജെ.ജോസഫ് എം.എൽ.എ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നാലുകോടിയിൽ ജോഷി കുറുക്കൻകുഴിയുടെ വസതിയിൽ നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ആന്റണി കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യു.ഡി.എഫ് കൺവീനർ ജോസി സെബാസ്റ്റ്യൻ, സാജൻ ഫ്രാൻസിസ്, വി.ജെ.ലാലി, മാത്തുക്കുട്ടി പ്ലാത്താനം, ഏലിയാസ് സക്കറിയ, ജോഷി കുറുക്കൻകുഴി, പി.സി.വർഗീസ്, ജയിംസ് വേഷ്ണാൽ, ലൂക്കോസ് മാമ്മൻ, സി.ഡി. വത്സപ്പൻ, സാജു മഞ്ചേരിക്കളം, ആർ.ശശിധരൻനായർ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി സ്വപ്ന ബിനു, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ ഡെന്നീസ് ജോൺ, ടീനാമോൾ റോബി, പായിപ്പാട് ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികളും പങ്കെടുത്തു.