വെള്ളിലാപ്പള്ളി : ഒരു നൂറ്റാണ്ട് പിന്നിട്ട വെള്ളിലാപ്പള്ളി സെന്റ്‌ജോസഫ്‌സ് യു.പി സ്‌കൂൾ ഇനി പുതിയ കെട്ടിടത്തിൽ. അത്യാധുനിക സൗകര്യങ്ങളോടെ മാനേജ്‌മെന്റ് ഒരുകോടി രൂപ മുടക്കിൽ നിർമ്മിച്ച പുതിയ സ്‌കൂൾ കെട്ടിടത്തിന്റെ വെഞ്ചിരിപ്പ് പാലാ രൂപത സഹായമെത്രാൻ മാർജേക്കബ് മുരിക്കൻ നാലിന് ഉച്ചകഴിഞ്ഞ് മൂന്നിന് നിർവഹിക്കും. മോൺ.ജോസഫ് മലേപ്പറമ്പിൽ, കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി സെക്രട്ടറി ഫാ.ബെർക്കുമാൻസ് കുന്നുംപുറം, രാമപുരം ഫൊറോന വികാരി റവ.ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ, രാമപുരം എ.ഇ.ഒ എൻ.രമാദേവി, ബി.പി.ഒ ജി.അശോക്, എഡ്യൂക്കേഷണൽ കൗൺസിലർ സിസ്റ്റർ പുഷ്പജോസ്, സുപ്പീരിയർ സിസ്റ്റർറോസ് സെബാസ്റ്റിയൻ, പി.ടി.എ പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പിൽ, ജോബി ജോസ്, ബിന്ദു മനോജ് തുടങ്ങിയവർ സന്നിഹിതരായിരിക്കും. എൽ.കെ.ജി മുതൽ ഏഴു വരെ ക്ലാസുകളിലായി 400 കുട്ടികൾ ഇവിടെ പഠിക്കുന്നു. രണ്ടു നിലകളിലായി 7000 സ്‌ക്വയർ ഫീറ്റ് കെട്ടിടമാണ് ഒരുങ്ങിയത്.