കോട്ടയം : കൊവിഡ് കാലത്ത് കലാകാരന്മാർക്ക് കൈത്താങ്ങേകുവാൻ കേരള ലളിതകല അക്കാഡമി ആവിഷ്ക്കരിച്ച "നിറകേരളം" ദശദിന ചിത്രകലാ ക്യാമ്പിൽ രചിച്ച ചിത്രങ്ങളുടെ പ്രദർശനം കോട്ടയം ഡി.സി കിഴക്കേമുറി ഇടത്തിലുള്ള അക്കാഡമിയുടെ ആർട്ട് ഗാലറിയിൽ ആരംഭിച്ചു. അക്കാഡമി മുൻ ചെയർമാൻ കെ.എ. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ ടി.ആർ.ഉദയകുമാർ, ലളിതകലാ അക്കാഡമി നിർവാഹക സമിതി അംഗം ബാലമുരളീകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പ്രദർശനത്തിന്റെ ഒന്നാംഘട്ടം 12 വരെയും രണ്ടാംഘട്ടം 15 മുതൽ 26 വരെയുമാണ്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രദർശനം. ഞായറാഴ്ച അവധിയാണ്.